കുറ്റിപ്പുറം(മലപ്പുറം): കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്പോര്‍ട്ട് ബസാണ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

15ലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *