പാതിരാത്രി വീട്ടില്‍ക്കയറി പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച്‌ തീവച്ച്‌ കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്പതിമാരുടെ മകള്‍ ദേവികയും (പാറു -17), നോര്‍ത്ത് പറവൂര്‍ സ്വദേശി നിഥിനുമാണ് മരിച്ചത്‌.

ബുധനാഴ്ച രാത്രി 12. 15-ഓടെയാണ്സംഭവം. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തുകയായിരുന്നു.

ഷാലനോട്‌ മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. ഒപ്പം യുവാവിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വെച്ചാണ് ഇരുവരും മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *