തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്. ജില്ലാ സഹകരണബാങ്കുകളെ കേരള സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക് രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.റിസര്‍വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
2019-10-10
