അവരുടെ അതിരുവിട്ട ബന്ധം നാട്ടില്‍ പാട്ടായിരുന്നു;സിലിയുടെ സഹോദരന്‍ കൂടുതല്‍ തുറന്നുപറച്ചിലുകളുമായി രംഗത്ത്

കോഴിക്കോട്: സിലിയുടെ സഹോദരന്‍ കൂടുതല്‍ തുറന്നുപറച്ചിലുകളുമായി രംഗത്ത്. തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ഷാജു ജോളിയെ വിവാഹം കഴിച്ചതെന്ന വാദമാണ് സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റിയന്‍ തള്ളിയത്. സിലിയുടെ മരണശേഷം ഷാജുവും ജോളിയും തമ്മില്‍ അതിരുവിട്ട അടുപ്പം പുലര്‍ത്തുന്നതു നാട്ടില്‍ സംസാരവിഷയമായിരുന്നു. നാട്ടുകാരെക്കൊണ്ട് അപവാദം പറയിപ്പിക്കാതെ വിവാഹം കഴിച്ചുകൂടേ എന്നു ചോദിക്കുക മാത്രമാണു ചെയ്തതെന്നു സിജോ പോലീസിനു മൊഴി നല്‍കി.ഷാജുവിന്റെ ചില ബന്ധുക്കളുടെ പെരുമാറ്റം സംബന്ധിച്ചു പരാതികളുണ്ടായിരുന്നെന്നും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *