ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്‌

    കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തില്‍ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും നല്കുന്നു. ഓഫറിന്റെ ഭാഗമായി ഓരോ ആഴ്ചയും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരമുണ്ട്.
ഈ കാലയളവില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലായിരിക്കും പണിക്കൂലി. കൂടാതെ ഓരോ പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവും സ്റ്റഡഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി സ്വര്‍ണനാണയവും ലഭിക്കും.
ജോലിസ്ഥലത്ത് അണിയാനും വധുക്കള്‍ക്ക് അണിയാനും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡയമണ്ട് ആഭരണങ്ങളുടെ നിരയാണ് കല്യാണ്‍ ജൂവലേഴ്‌സ് ഒരുക്കുന്നത്. കൂടാതെ ദീപാവലി കാലത്തേയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഡിസ്‌ക്കൗണ്ട് ലഭ്യമാക്കുന്ന ‘ബിഗ് ഡയമണ്ട് സെയില്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 30 വരെയായിരിക്കും ഈ ഓഫറിന്റെ കാലാവധി.
പുതിയ തുടക്കത്തിന്റെയും സമൃദ്ധിയുടെയും കാലമാണ് ദീപാവലിയെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പുതിയ സ്വര്‍ണം വാങ്ങാനുള്ള ശുഭാവസരം കൂടെയാണ് ദീപാവലി. ഈ ഉത്സവത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും ഏറ്റവും മികച്ച ആഭരണങ്ങളും ഓഫറുകളുമാണ് നല്കുന്നത്. വമ്പന്‍ ഇളവുകളിലൂടെ ഈ ഉത്സവത്തിന്റെ സന്തോഷം വര്‍ദ്ധിപ്പിക്കാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം ഉറപ്പുനല്കുവാനുമാണ് കല്യാണ്‍ ജൂവലേഴ്‌സ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *