കൂടത്തായ് കൊലപാതകം; തെളിവെടുപ്പ് തുടങ്ങി

കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് തുടങ്ങി. മുഖ്യപ്രതി ജോളിയെയും കൂട്ടുപ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും അന്വേഷണ സംഘം പൊന്നാമറ്റം കുടുംബ വീട്ടിലെത്തിച്ചു. ‌മൂന്ന് പ്രതികളേയും ഒരുമിച്ചെത്തിച്ചാണ് തെളിവെടുക്കുക.അവശേഷിക്കുന്ന സയനൈഡ് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെയാണ് മൂന്ന് പ്രതികളേയും താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

മക്കളുടെ കയ്യിലുണ്ടായിരുന്ന ജോളിയുടെ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറി. വൈക്കത്തെ വീട്ടിലെത്തി അന്വേഷണസംഘം റെഞ്ചിയുടേയും ജോളിയുടെ മകന്‍ റോമോയുടേയും മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *