കൂടത്തായിയില്‍ ഇന്നോ നാളെയോ ഡി.ജി.പി ലോക്നാഥ് ബെഹ്റ സന്ദര്‍ശനം നടത്തും. വിശദമായ ശാസ്ത്രീയ പരിശോധന നടത്തിയാലെ വിഷം കൊടുത്ത് കൊന്നതാണോയെന്ന് കണ്ടെത്താന്‍ പറ്റൂ എന്ന് ഡി.ജി.പി പറഞ്ഞു.
അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ 5 എഫ്.ഐ.ആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എല്ലാ കേസിലും ജോളിയാണ് പ്രധാന പ്രതി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട ഷാജിയെന്നയാളെ കൂടി സംശയിക്കപ്പെടുന്ന പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2019-10-11
