ചെന്നൈ: ശനിയാഴ്ച രാവിലെ ചെന്നൈ മാമല്ലപുരം ബീച്ചില്‍ നടക്കാനിറങ്ങിയവര്‍ ഒന്ന് ഞെട്ടിയിരിക്കാം . കാരണമെന്താണന്നല്ലേ. പ്രധാനമന്ത്രി നരേന്ദ്ര മോദി കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കുന്നു. മോദി കടലോരത്തു കൂടി നടന്നു പ്ലാസ്റ്റിക്കുകള്‍ പെറുക്കുകയും അത് ഹോട്ടല്‍ ജീവനക്കാരന് നല്കുന്നതുമാണ് കാഴ്ച. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് മോദി മഹാബലിപുരത്ത് എത്തിയത്.

