നിങ്ങൾ സത്യത്തിൽ മഹാനടനാണ് പക്ഷെ ജീവിതത്തിൽ ആണ് എന്നുമാത്രം ; ആരാധകര്‍ക്കു  കൈ കൊടുത്തതിനുശേഷം ഡെറ്റോള്‍ ഉപയോഗിച്ച്‌ കൈ കഴുകുന്ന മഹാനടൻ ” ഇളയദളപതി വിജയ്ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍

തമിഴ് നടന്‍ ഇളയദളപതി വിജയ് എതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ സാമി രംഗത്ത്. വിജയ് നായകനായി അഭിനയിച്ച ബിഗില്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ഓഡിയോ ലോഞ്ചിനിടെ നടന്‍ വിജയ് ആരാധകര്‍ക്ക് ആവേശകരമായ രീതിയില്‍ മികച്ച ഒരു പ്രസംഗം നടത്തുകയുണ്ടായി വലിയ രീതിയില്‍ സ്വീകാര്യത ലഭിച്ച പ്രസംഗത്തെ ചൂടുപിടിച്ച്‌ നിരവധി വിവാദങ്ങളും പിന്നീട് ഉണ്ടായി. തമിഴ്നാട്ടിലെ പല കോണുകളില്‍നിന്നും വിജയെ പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ ഏറ്റവും പ്രമുഖ സിനിമാ സംവിധായകന്‍ വിജയിനെ തീര്‍ത്തും പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.മൃഗം, ആദി, കങ്കാരു, ഉയിര്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് സാമി.

ജീവിതത്തിലും വിജയ് നല്ലൊരു നടന്‍ ആണെന്നും തുറന്നു പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ വീഡിയോ രൂപത്തില്‍ ആണ് നടന്‍ വിജയെ ആക്ഷേപിച്ചുകൊണ്ട് സാമി സംസാരിച്ചത്. രജനീകാന്തിനെ പോലെ അഭിനയിക്കുന്ന വിജയ് അത് തുടര്‍ന്നാല്‍ മതിയെന്നും ദയവു ചെയ്തു വാ തുറക്കരുത് എന്നും വീഡിയോയില്‍ രൂക്ഷമായ ഭാഷയില്‍ സാമി തുറന്നു പറയുന്നു. 50 കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന വിജയ് ആ പണമൊക്കെ ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു എന്നും ഇങ്ങനെയുള്ള ആള്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് സാമി പറയുന്നു. കൂടാതെ ആരാധകര്‍ക്ക് കൈ കൊടുത്തതിനു ശേഷം ഡെറ്റോള്‍ ഉപയോഗിച്ച്‌ വിജയ് കൈകഴുകുന്ന താന്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമി.

ഇത്രയും ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകനെതിരെ പ്രതികരിച്ചുകൊണ്ട് ഇതുവരെ പ്രമുഖർ ആരും രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *