മലപ്പുറം : മാധ്യമപ്രവര്‍ത്തകയെ ആള്‍ക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസില്‍ നാലാം പ്രതി പിടിയില്‍. വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയില്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് നാലാം പ്രതിയായ റഹ്മത്തുള്ള(33) പിടിയിലാകുന്നത്. സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്ത് നിന്ന് വരുന്ന വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് സംഘം ഇയാളെ പിടികൂടുന്നത്. കക്കാടംപൊയിലിനടുത്ത് സദാചാരപൊലീസ് ചമഞ്ഞെത്തിയവരില്‍ നിന്നാണ് യുവതിക്ക് അപമാനം നേരിടേണ്ടി വന്നത്. ഇവര്‍ യുവതിയുടെ കൈയ്യില്‍ കയറിപ്പിടിക്കുകയും മൊബൈല്‍ ഫോണ്‍ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി പൊലീസിന്റെ സഹായം തേടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *