മരടിലെ ഫ്‌ളാറ്റ് വില്‍പനയിലെ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൂന്നു പേരെ അറസ്‌റ്റ്‌ചെയ്‌തു. സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളില്‍ ഒന്നായ ഹോളിഫെയ്‌ത്ത് എച്ച്‌ടുഒ ഡയറക്ടര്‍ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് ആയിരിക്കേ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കിയ അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ് എന്നിവരെയാണ് അറസ്‌റ്റ്‌ചെയ്‌തത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. മൂന്നു ഫ്‌ളാറ്റുകളുടെ വില്‍പനയിലെ ക്രമക്കേടാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
2019-10-15
