ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം; നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയില്‍  യുവതിയും കാമുകനും അറസ്റ്റില്‍

നിറപറ എംഡി ബിജു കര്‍ണ്ണനെ ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ യുവതിയെയും കാമുകനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹല്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫേസ്‌ബുക്കിലൂടെ പരിചയം സ്ഥാപിച്ച്‌ പല തവണയായി 49 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി.ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടുതുടങ്ങി. വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായതായി യുവ വ്യവസായിക്ക് ബോധ്യമായത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

കൊച്ചി കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തേ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തലാണ് ഇവരുടെ രീതി. ഇത്തരത്തില്‍ പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്.

എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി.തൃശ്ശൂര്‍ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ സെപ്റ്റംബറില്‍ സീമ പൊലീസില്‍ കീഴടങ്ങിയിരുന്നു.ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *