എംജി സർവകലാശാല മാർക്ക് ദാന വിവാദം; കെ ടി ജലീലിന്‍റെ വാദം പൊളിയുന്നു”’ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാന വിവാദത്തിന് ആസ്പദമായ അദാലത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ പ്രൈവറ്റ്‌ സെക്രട്ടറി പൂര്‍ണസമയം പങ്കെടുത്തുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇതോടെ മന്ത്രിയുടെ വാദങ്ങള്‍ ദുര്‍ബലമാകുകയും വിവാദം കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നുവെന്നുമാണ് സൂചന.

അദാലത്തില്‍ ഉദ്ഘാടന ചടങ്ങിനുശേഷം പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു മന്ത്രിയുടെ വാദം. അതാണ് ഇപ്പോള്‍ പൊളിഞ്ഞത്. ഇന്നുരാവിലെയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നത്. ഇതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. മന്ത്രി പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. മാര്‍ക്ക് ദാനത്തില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടല്‍ വ്യക്തമായിക്കഴിഞ്ഞു.

1 Comment

  1. ജലീൽ ഈ കസേരയിൽ വന്നതുതന്നെ തട്ടിപ്പിനാണ് എന്തിലും തിരിമറി

Leave a Reply to Dinesh (Hello) Cancel reply

Your email address will not be published. Required fields are marked *