കോഴിക്കോട്: പുറത്തൂര്‍ കൂട്ടായിയില്‍ പട്ടാപകല്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്. ഇന്ന് രാവിലെ 9.30 കൂട്ടായി പള്ളിക്കുളത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്. ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരുക്കേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച തിരൂര്‍ പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. സൗഫീര്‍, അഹ്‌സാഹ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരുക്കേറ്റത്. പത്തോളം ആളുകള്‍ ചേര്‍ന്നാണ് ഇരുവരെയും അക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *