കായംകുളം: കൃഷ്ണപുരത്ത് കോഴിവളർത്തൽ കേന്ദ്രത്തിൽ കയറി 135 കോഴികളെയും 37 താറാവുകളെയും തെരുവുനായ്ക്കൾ കൊന്നു. കാപ്പിൽ കിഴക്ക് വസന്താലയത്തിൽ സുശീലന്റെ കോഴികളെയും താറാവുകളെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴികളെയും താറാവിനെയും ഇട്ടിരുന്ന വല കടിച്ചുകീറി എട്ടോളം നായ്ക്കളാണ് ആക്രമണം നടത്തിയത്.ബാങ്കിൽനിന്ന് വായ്പയെടുത്താണ് സുശീലൻ കോഴിവളർത്തൽ കേന്ദ്രം ആരംഭിച്ചത്. മുട്ടയിടാൻ ആരംഭിച്ച കോഴികളായിരുന്നു.കൃഷ്ണപുരം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം പതിവായിരിക്കുകയാണ്. കുറക്കാവ് ക്ഷേത്രദർശനത്തിന് വന്ന മൂന്ന് സ്ത്രീകളെ നേരത്തേ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *