മോഷണം വലിയ തെറ്റാണാനിരിക്കെ മോഷണ സ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ ചുംബിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന ഒരു കള്ളനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരം.

മരുന്ന് വാങ്ങാന്‍ ഫാര്‍മസിയിലെത്തിയതായിരുന്നു വൃദ്ധയായ സ്ത്രീ. പെട്ടെന്നാണ് കടയിലേക്ക് രണ്ട് മോഷ്ടാക്കള്‍ അതിക്രമിച്ച്‌ കയറിയത്. ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന മോഷ്ടാക്കളെ കണ്ട വൃദ്ധ ഭയന്നുവിറച്ചു. തന്റെ കയ്യിലെ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച്‌ കള്ളന്‍, ഇവരുടെ നെറുകില്‍ ചുംബിക്കുകയും പണം വേണ്ടെന്നു പറയുകയും ചെയ്തു. കടയിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ബ്രസീലിലാണ് സംഭവം. സാമുവല്‍ അല്‍മെയ്ഡ എന്നയാളുടെ ഫാര്‍മസിയില്‍ ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. വൃദ്ധയ്ക്ക് പുറമെ മറ്റ് രണ്ട് ജീവനക്കാരാണ് കടയില്‍ ഉണ്ടായിരുന്നത്. പണം നല്‍കാമെന്ന് വൃദ്ധ പറഞ്ഞപ്പോള്‍ ‘വേണ്ട മാഡം, നിങ്ങള്‍ നിശബ്ദയായിരിക്കൂ, നിങ്ങളെ ഒന്നും ചെയ്യില്ല, പണവും വേണ്ട’ എന്നാണ് മോഷ്ടാവ് പറഞ്ഞത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1 Comment

  1. കൊള്ളാം ….കള്ളന്റെ സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *