ഒറ്റപ്പാലം: നടൻ ഉണ്ണിമുകുന്ദന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുന്നെന്ന് പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിൽ ഉണ്ണിമുകുന്ദന്റെ അച്ഛൻ എം. മുകുന്ദനാണ് അപകീർത്തിപ്പെടുത്തുന്നതായി പരാതി നൽകിയത്. ഇൻസ്റ്റാഗ്രാമിൽ ഉണ്ണിമുകുന്ദന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയായിവെച്ച് വ്യാജ പ്രൊഫൈലുണ്ടാക്കി അതിലൂടെയാണ് അശ്ലീലസന്ദേശമയച്ചത്. ടെക്‌സ്റ്റ്‌ മെസേജുകൾക്ക് പുറമേ ശബ്ദസന്ദേശങ്ങളും അയച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വരികയും പലരും സാമൂഹികമാധ്യമങ്ങളിൽ ഉണ്ണിമുകുന്ദൻ അയച്ച അശ്ലീലസന്ദേശങ്ങളെന്ന പേരിൽ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉണ്ണിമുകുന്ദന്റെ അച്ഛൻ ഒറ്റപ്പാലം സി.ഐ.ക്ക് പരാതിനൽകിയത്.പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി പരാതി സൈബർസെല്ലിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *