വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹങ്ങത്തിൽ ചാര്‍ത്തിയ 20 പവന്റെ സ്വര്‍ണ്ണ മാല  പശു വിഴുങ്ങി

ശിവമൊഗ്ഗ: ശസ്ത്രക്രിയയിലൂടെ പശുവിഴുങ്ങിയ 20 പവന്റെ സ്വര്‍ണ്ണമാല പുറത്തെടുത്തു. ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ എന്ന ഗ്രാമത്തിലാണ് സംഭവം. പശുവിന്റെ ഉടമ രവീന്ദ്ര ഭട്ടിന്റെ 20 പവന്റെ സ്വര്‍ണ്ണമാലയാണ് പശു വിഴുങ്ങിയത്. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പൂമാലയ്‌ക്കൊപ്പം 20 പവന്റെ സ്വര്‍ണ്ണമാലയുമുണ്ടായിരുന്നു. പൂജയ്ക്ക് ശേഷം ഉണങ്ങിയ പൂമാലകള്‍ വീട്ടുകാര്‍ പശുവിന് ഭക്ഷണമായി നല്‍കി. എന്നാല്‍ ഇതില്‍ കുടുങ്ങിയ സ്വര്‍ണ്ണമാലയുടെ കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല. ഇതോടെ പശു സ്വര്‍ണ്ണമാല അകത്താക്കുകയായിരുന്നു.

ഉടന്‍ തന്നെ രവീന്ദ്രഭട്ട് മൃഗഡോക്ടറെ സമീപിക്കുകയായിരുന്നു. ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കിയ ശേഷമാണ് ശസ്ത്രക്രിയ ചെയ്ത് പുറത്തെടുക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഡോ.ദയാനന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മാല കാര്യമായ കേടുപാടുകള്‍ കൂടാതെ ആമാശയത്തില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *