
ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിക്കായി ജലാശയത്തിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തിൽ കുളിക്കാനായി പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തിൽ അകപ്പെട്ടതായി വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി











സംസ്ഥാനത്തെ പെട്രോളിലെ എഥനോൾ പരിശോധന: നിയമോപദേശം തേടാൻ സർക്കാർ
പാൻ മസാലയിൽ കങ്കുമപ്പൂവ് ചേർക്കുന്നുവെന്ന് വ്യാജ പരസ്യം; സൽമാൻ ഖാനെതിരെ നോട്ടീസയച്ച് ഉപഭോക്തൃ കമ്മീഷൻ
വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങവെ ഭൂചലനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 926 വോട്ടർ തിരിച്ചറിയൽ കാർഡുകൾ;പന്തീരാങ്കാവിൽ പോലീസ് പരിശോധന
തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.