സൂപ്പർ താരം അർണോൾഡ് ഷ്വാര്‍സനഗര്‍ ടെർമിനേറ്റർ സീരീസിലൂടെ തിരിച്ചു വരുന്നു. അർണോൾഡ് ഷ്വാര്‍സനഗര്‍ ‘ദ ടെർമിനേറ്റർ ‘ മറക്കാൻ പറ്റാത്തതാക്കി തീർക്കുകയും അത് അദ്ദേഹത്തെ ഒരു മെഗാസ്റ്റാർ ആക്കുകയും ചെയ്തു. അദ്ദേഹം തിരിച്ചു വരുന്നു വിഗ്രഹ സമാനമായ കഥാപാത്രമായി ‘ജഡ്ജ്‌മെന്റ് ഡേ’ യിൽ നിന്നും ‘ഡാർക്ക്‌ ഫെയ്റ്റ്’ എന്ന ഏറ്റവും ചിത്രത്തിലേക്ക്.

‘ഡാർക്ക്‌ ഫെയ്റ്റ് “ഇതിനു മുമ്പ് കണ്ടിട്ടുള്ളതിനേക്കാള്‍ അമ്പരിപ്പിക്കുന്ന ദൃശ്യാനുഭവങ്ങളായിരിക്കും സമ്മാനിക്കുന്നത്. അർണോൾഡ് തന്റെ പുതിയ ചിത്രത്തെ ക്കുറിച്ച് പറയുന്നു. എനിക്കു പറയാനുള്ളത് ഇത് മറ്റൊരു ടെർമിനേറ്റർ മൂവിയാണ്, തികച്ചും വ്യത്യസ്തമായ ഒരു കഥയിൽ. ഇതിൽ ജിം കാമറോണിന്റെ കയ്യൊപ്പുകൾ എല്ലായിടത്തുമുണ്ട്. അതുപോലെ ലിൻഡ ഹാമിൽട്ടന്റെയും. അതുകൊണ്ട് തന്നെ ഇതൊരു തരത്തിൽ പഴയ ടെർമിനേറ്ററിലേക്കുള്ള തിരിച്ചു പോക്കാണ്. എന്നാൽ ഇതിൽ ഇതുവരെയുണ്ടായിട്ടുള്ള ഏത് ടെർമിനേറ്ററിനെക്കാളും ആക്ഷൻ നിറഞ്ഞതാണ്. വളരെ അതുല്യവും അതിസാഹസികവുമായ ആക്ഷൻ. പിന്നെ ഇതിന്റെ വിഷ്വൽ ഇഫെക്ട്സ് നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരിക്കും.”

ഷ്വാസ്നഗറിന്‍റെ യുവത്വം അഭിനയിക്കുന്നത് ബ്രറ്റ് അസാര്‍ ആണ്, നവംബര്‍ ഒന്നിന് ‘ഡാർക്ക് ഫെയ്റ്റ്’ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ആറ് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്നു.

 

1 Comment

Leave a Reply

Your email address will not be published. Required fields are marked *