റായ്പൂർ: നിരന്തര ശല്യവും ലൈം​ഗിക പീഡനവും സഹിക്കാനാകാത്തതിനെ തുടർന്ന് യുവാവ് മുതലാളിയെ കൊലപ്പെടുത്തി.കഴി‍ഞ്ഞ ദിവസം മാനസസരോവർ അണക്കെട്ടിന് സമീപം ആളൊഴിഞ്ഞ പ്രദേശത്തുനിന്ന് ശരീരമില്ലാതെ തല മാത്രം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കരാറുക്കാരനായ സന്ദീപ് സിം​ഗ് ആണ് കൊല്ലപ്പെട്ടത്.കേസിലെ പ്രതിയായ ശങ്കർ സന്ദീപ് സിംഗിന്റെ ജോലിക്കാരനായിരുന്നു.കരാറടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ട സന്ദീപ് സിം​ഗ് പ്രതി ശങ്കറിന് ജോലി നൽകിയിരുന്നത്.പിന്നീട് ശങ്കറിനെ ശരീരകബന്ധത്തിലേർപ്പെടുന്നതിന് സന്ദീപ് നിർബന്ധിക്കാൻ തുടങ്ങി. താൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറ‍ഞ്ഞ് ശങ്കറിനെ സന്ദീപ് ഭീഷണിപ്പെടുത്തുമായിരുന്നു.ജോലി പോകുമെന്ന് ഭയന്ന് സന്ദീപ് പറയുന്നിടത് ആവശ്യപ്പെടുമ്പോഴെല്ലാം ശങ്കർ പോകും. കഴിഞ്ഞ രണ്ട് വര്ഷത്തിനടുത്തു ഇത് തുടർന്ന് പോയി.ഒടുവിൽ സന്ദീപിന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ അയാളെ കൊല്ലാൻ ശങ്കർ തിരുമാനിക്കുകയിരുന്നു.അങ്ങനെ ഒക്ടോബർ 18ന് രാത്രി സന്ദീപ് ആവശ്യപ്പെട്ടപ്രകാരം ശങ്കർ അയാളുടെ വീട്ടിലെത്തി ഇരുവരും മദ്യപിക്കാൻ തുടങ്ങി ഇതിനിടയിൽ സന്ദീപ് വീണ്ടും ഇയാളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ശങ്കർ സന്ദീപിനെ ആക്രമിക്കുകയും കഴുത്തറക്കുകയും ചെയ്തു. പിന്നീട് മൃതദേഹം മൂന്നായി അറുത്ത് പ്ലാസ്റ്റിക് ബാ​ഗുകളിലാക്കി മൂന്നിടങ്ങളിൽ വലിച്ചെറി‍യുകയായിരുന്നുവെന്ന് റായിഘട്ട് എസ്‍പി സന്തോഷ് സിം​ഗ് പറ‍ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *