തൃശൂര്‍: ബസ് ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് അടുത്ത മാസം 20ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിറുത്തിവച്ച്‌ സൂചനാ പണിമുടക്ക് നടത്തുമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്തുരൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ് 50 ശതമാനമാക്കുക, കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഒരു പോലെ സംരക്ഷിക്കാന്‍ ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 13ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സൂചനാ പണിമുടക്കിലും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ 21ന് യോഗം ചേര്‍ന്ന് അനിശ്ചിതകാല സമരം പ്രഖ്യാപിക്കാനും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *