കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. കേസില്‍ മുന്നേ മൂന്ന് തവണ ഇയാളെ ചോദ്യം ചെയ്തിട്ടുണ്ട്. വടകര എസ്.പി. ഓഫീസിസലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സിലിയുടെ മരണത്തെ കുറിച്ച്‌ ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണസംഘത്തിന് വീണ്ടും മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *