ബൈക്കിലെത്തി ടെക്‌നോപാര്‍ക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്തശേഷം കടന്നു കളയുകയാണ് ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം ഇന്‍ഫോസിസില്‍ ജോലിചെയ്യുന്ന ഒരു യുവതിയെയാണ് ബൈക്കിലെത്തിയ ഇയാള്‍ ഉപദ്രവിച്ച്‌ രക്ഷപ്പെട്ടത്. യുവതി പോലീസില്‍ പരാതി നല്‍കി. ഇതോടൊപ്പം ബൈക്കിന്റെ നമ്പർ പോലീസിനെ അറിയിച്ചതോടെ തുംബ സ്‌റ്റേഷന്‍ ഓഫീസര്‍ ചന്ദ്രകുമാര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.സന്ധ്യയ്ക്ക് ടെക്‌നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്‍ക്കുന്നതോ ആയ യുവതികളെ ഇയാള്‍ സ്ഥിരമായി ഉപദ്രവിച്ച്‌ കടന്നു കളയാറുണ്ടെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *