തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിയ നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് മഹാനടി. സാവിത്രിയായി കീര്‍ത്തി സുരേഷ് അഭിനയിച്ച ചിത്രത്തില്‍ ജെമിനി ഗണേഷനായി ദുല്‍ഖറായിരുന്നു എത്തിയിരുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. തെലുങ്കിലും തമിഴിലുമായിട്ടായിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് ഒമ്ബതിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്
സിനിമ കണ്ട ശേഷം പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ബാഹുബലിയൊരുക്കിയ എസ് എസ് രാജമൗലിയും മഹാനടിയെ പ്രശംസിച്ച്‌ എത്തിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെയും പുകഴ്ത്തിയായിരുന്നു രാജമൗലി എത്തിയിരുന്നത്. സിനിമയില്‍ അതിമനോഹരമാണ് ദുല്‍ഖറെന്നും ചിത്രം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറിയെന്നും എസ് എസ് രാജമൗലി പറഞ്ഞിരുന്നു. സാവിത്രിയെന്ന അതുല്ല്യ പ്രതിഭയെ ജീവിതത്തിലേക്കു മടക്കികൊണ്ടുവന്നുവെന്നാണ് കീര്‍ത്തിയുടെ പ്രകടനത്തെക്കുറിച്ച്‌ രാജമൗലി പറഞ്ഞത്.
താന്‍ ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച്‌ എറ്റവും മികച്ച പ്രകടനമാണ് മഹാനടിയില്‍ കീര്‍ത്തിയുടെതെന്നും രാജമൗലി പറഞ്ഞിരുന്നു. തുടര്‍ന്ന് രാജമൗലിയുടെ പ്രശംസയ്ക്കു മറുപടിയുമായി കീര്‍ത്തി ട്വിറ്ററില്‍ എത്തിയിരുന്നു.’എനിക്കിപ്പോഴും ഇത് കണ്ണുകളാല്‍ വിശ്വസിക്കാനാവുന്നില്ല, ഇതുമതിയെനിക്ക്,ഒരുപാട് നന്ദി സര്‍, കീര്‍ത്തി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *