മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്‌ഘാടനം: ബോബി ചെമ്മണ്ണൂര്‍ നിര്‍വ്വഹിച്ചു

തിരുവനന്തപുരം: എം.എസ്.എസ് തൃശൂർ ജില്ലാക്കമ്മിറ്റി സ്‌ത്രീശാക്‌തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓൺലൈൻ വിപണനോദ്ഘാടനം ഗിന്നസ് ലോക റെക്കാഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ബോബി ചെമ്മണൂർ നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.വി. അബ്‌ദുൾഖാദർ എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഡോ.ബോബി ചെമ്മണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *