ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രൻ വന്നേക്കും. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്നാണിത്.ഇതിനുള്ള നീക്കം മുരളി പക്ഷം തുടങ്ങി എന്നാണ് റിപോർട്ടുകൾ വരുന്നത്.ഒക്ടോബര്‍ ആദ്യവാരം എറണാകുളത്ത് ദേശീയ തലത്തിലുള്ള ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കള്‍ സന്നിഹിതരായിരുന്ന ചിന്തന്‍ ബൈഠക്കില്‍ തന്നെ ഇക്കാര്യത്തില്‍ ധാരണയായതാണ് സൂചന.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് സംസ്ഥാന നിയമസഭയിലേക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വത്തില്‍ പുന:സംഘടന നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *