കൂടത്തായി കൂട്ടമരണക്കേസ് അട്ടിമറിക്കാന്‍ ജോളി എസ്.പിയെ വരെ മാറ്റാന്‍ ശ്രമിച്ചു

കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണസംഘത്തി‍ന്റെ നീക്കം തന്റെ നേര്‍ക്കാണെന്ന് മനസ്സിലായതോടെ, മുഖ്യപ്രതി ജോളി റൂറല്‍ എസ്.പി കെ.ജി. സൈമണിനെവരെ സ്ഥലം മാറ്റാന്‍ ശ്രമിച്ചതായി സൂചന. തുടക്കത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ഹരിദാസിനെ മാറ്റാനും ശ്രമിച്ചിരുന്നു. തിരുവനന്തപുരത്ത് ബന്ധമുള്ള അടുത്ത സുഹൃത്തി‍ന്റെ റ ഭര്‍ത്താവിനെ ഉപയോഗിച്ചാണിതിന് കരുക്കള്‍ നീക്കിയത്.കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പരാതിക്കാരനായ റോജോ തോമസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് മറ്റ് നീക്കങ്ങള്‍ തുടങ്ങിയത്. പൊന്നാമറ്റം കുടുംബത്തി‍ന്റെ കല്ലറ തുറക്കുന്നത് തടയാനും ശ്രമിച്ചു. അന്വേഷണ സംഘത്തി‍ന്റെ ചോദ്യം ചെയ്യലിനിടെ ജോളി തന്നെയാണിത്​ വെളിപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *