അറബിക്കടലില്‍ രൂപംകൊണ്ട “മഹ” ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം , എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. നായരമ്പലത്തു 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
2019-10-31
