തലശ്ശേരി: തൊണ്ണൂറുകളില്‍ ഗാനമേള വേദികള്‍ കീഴടക്കിയ പ്രമുഖ ഗായകനും മെലഡി മെയ്‌ക്കേഴ്‌സ് ഓര്‍ക്കസ്ട്ര സ്ഥാപക അംഗവും ചാലില്‍ സ്വദേശിയുമായ ഈങ്ങയില്‍ പീടികയിലെ ജോയ് പീറ്റര്‍ (55) ട്രെയിന്‍ തട്ടി മരിച്ചു. രാത്രി 8.30 ഓടെ പുന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിദേശത്തും സ്വദേശത്തുമായി നൂറുകണക്കിനു വേദികളില്‍ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: റാണി (ഗായിക). മക്കള്‍: ജിതിന്‍, റിതിന്‍.

Leave a Reply

Your email address will not be published. Required fields are marked *