ഹൈദരാബാദ്: ഭാര്യയ്ക്ക് നിരപ്പല്ലാത്ത പല്ലുകളാണെന്ന് ആരോപിച്ച്‌ ഭര്‍ത്താവ് മുത്തലാഖ് ചെയ്തു. ഹൈദരബാദിലാണ് സംഭവം. കുഷൈഗുഡിയിലെ രുക്‌സാന ബീഗത്തെ ആണ് ഹസന്‍ നഗര്‍ കോളിനിയിലുളള മുഹമ്മദ് മുസ്തഫ മുത്തലാഖ് ചെയ്തത്. നാല് മാസം മുന്‍പാണ് ഓട്ടോറിക്ഷ ഡ്രൈവറായ മുസ്തഫ വിവാഹിതനാകുന്നത്. സംഭവം പുറത്തറിഞ്ഞതോടെ മുസ്തഫ ഒളിവിലാണ്.സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് രുക്‌സാന പരാതിയില്‍ പറയുന്നു.

വിവാഹ സമയത്ത് മുസ്തഫയും കുടുംബവും ആവശ്യപ്പെട്ട സ്ത്രീധനം തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നു. വിവാഹ ശേഷം ഭര്‍ത്താവും അവരുടെ കുടുംബവും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാന്‍ തുടങ്ങി. വീട്ടില്‍ പോയി കൂടുതല്‍ പണവും സ്വര്‍ണവും എടുത്തുകൊണ്ടുവരാന്‍ ഭീഷണിപ്പെടുത്തുകയും തന്റെ പല്ല് ശെരിയെല്ലെന്നും ഇഷ്ടമല്ലെന്നും ഭര്‍ത്താവ് മുസ്തഫ പറയുകയായിരുന്നു. ശേഷം 15 ദിവസത്തോളം തന്നെ വീട്ടില്‍ പൂട്ടിയിട്ടതായും .രുക്‌സാന പരാതിയിൽ പറയുന്നു.

പോലീസില്‍ പരാതി നല്‍കിയതോടെ മുസ്തഫയും കുടുംബവും ഒത്തുതീര്‍പ്പിന് വന്നു. തന്നെ കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് മുസ്തഫ വീട്ടിലെത്തി രുക്‌സാനയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ ശേഷം മുത്തലാഖ് ചൊല്ലുകയായിരുന്നു.മുസ്തഫയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കുഷൈ ഗുഡ ഇന്‍സ്‌പെക്ടര്‍ കെ ചന്ദ്രശേഖര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *