ഇന്ത്യക്കെതിരായ ആദ്യ ടി ട്വന്‍റിയില്‍ ബംഗ്ലാദേശിന് 149 റണ്‍സ് വിജയലക്ഷ്യം. മെല്ല തുടങ്ങി മെല്ലെ അവസാനിക്കുമായിരുന്ന ഇന്നിങ്സിന് അവസാന ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറും (5 ബോള്‍ 14), കൃണാല്‍ പാണ്ഡ്യയും (8 ബോള്‍ 15) ചേര്‍ന്ന് ജീവന്‍ നല്‍കുകയായിരുന്നു. രോഹിത് ശര്‍മ്മ (9), ശിഖര്‍ ധവാന്‍ (41), ലോകേഷ് രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ശിവം ദുബെ (1), ഋഷഭ് പന്ത് (27) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ നന്നേ പാടുപെട്ടു. ബൗളിങ്ങില്‍ ബംഗ്ലാദേശിനായി ആമിനുള്‍ ഇസ്ലാം, ഷാഫുള്‍ ഇസ്ലാം 2 എന്നിവര്‍ 2 വിക്കറ്റ് വീതവും അഫിഫ് ഹുസൈനും ഒരു വിക്കറ്റും വീഴ്ത്തി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 148 റണ്‍സ് മാത്രമാണ് നേടാനായത്.

Leave a Reply

Your email address will not be published. Required fields are marked *