ഏഷ്യയിലെ പ്രബല ശക്തിയായി ഇന്ത്യകുത്തിക്കുമെന്നു ഐഎംഎഫ് റിപ്പോര്‍ട്ട്

രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യ മാറുമെന്നും ആ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്നും രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.2040 ആവുമ്പോളേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോള്‍ തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.പ്രകടമായ ഉദാരവല്‍ക്കരണ സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, വന്‍തോതിലുള്ളതും യുവത്വം നിറഞ്ഞതുമായ തൊഴില്‍ ശക്തി എന്നിവയുടെ പിന്‍ബലത്തിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ച എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *