കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്ത വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ചത് മാവോയിസ്റ്റ് രഹസ്യ രേഖയാണെന്ന് റിപ്പോര്‍ട്ട്. ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണ മാര്‍ഗങ്ങളും രഹസ്യരേഖയില്‍ വിവരിക്കുന്നുണ്ടെന്നും പൊതുവാര്‍ത്ത വിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്ന് ആരോപിച്ച്‌ താഹ ഫസല്‍, അലന്‍ ശുഹൈബ് എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം പ്രവര്‍ത്തകരാണ്. പതിനഞ്ച് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ഇരുവരുടെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

ഇവര്‍ മാവോയിസ്റ്റുകളുടെ കോഡ് ഭാഷ ഉപയോഗിച്ചിട്ടുണ്ടെന്നും മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു.അറസ്റ്റിലായിരിക്കുന്ന അലനും താഹയും വയനാട്ടിലും പാലക്കാടും എറണാകുളത്തുമാണ് മാവോയിസ്റ്റ് അനുകൂല യോഗങ്ങളില്‍ പങ്കെടുത്തത്. ഇതിന്റെ തെളിവായി യോഗത്തിന്റെ മിനിട്‌സ് ഉണ്ടെന്നും പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *