കര്‍താര്‍പുര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിന് അനുമതി.ശനിയാഴ്ചയാണ് കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനം. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇമ്രാന്‍ ഖാന്റെ ക്ഷണത്തിനു പിന്നാലെ അനുമതി ആരാഞ്ഞ് സിദ്ധു വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. സന്ദര്‍ശനത്തിന് അനുമതി തേടി സിദ്ധു മൂന്നുവട്ടം കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു. കര്‍താര്‍പുറിലേക്ക് ഇന്ത്യയില്‍നിന്നു പുറപ്പെടുന്ന ആദ്യസംഘത്തിലൊരാളായി പോകാനാണ് സിദ്ധുവിന് അനുമതി ലഭിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *