മലപ്പുറം: അയോധ്യ കേസിലെ വിധി പുറത്തുവരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് മത സംഘടനാ നേതാക്കളുടെയും, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടേയും നേതാക്കളുടെയും യോഗം വിളിച്ച് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്.
സാമൂഹിക മാധ്യമങ്ങള്‍ വഴി യാഥാര്‍ത്ഥ്യമല്ലാത്തതോ പ്രകോപനപരമായിട്ടുള്ളതോ ആയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഐടി നിയമം അനുസരിച്ച് കര്‍ശ്ശന നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.വെള്ളിയാഴ്ച പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേകം സംസാരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

