മുംബൈ: ഇന്ത്യയുടെ വാനമ്പാടി ഗായിക ലത മങ്കേഷ്‌കര്‍ ആശുപത്രിയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് ലതാമങ്കേഷ്‌ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്‌ച്ച പുലര്‍ച്ചെ ഒന്നരയോടെ മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറുള്ളതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *