കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട് വിദ്യാര്‍ഥികളെ സിപിഎം പുറത്താക്കി. അലന് ശുഹൈബിനെയും താഹ ഫസലിനെയുമാണ് സിപിഎം പുറത്താക്കിയത്. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയാണ് ഇവരെ പുറത്താക്കിയത്.പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.പി ദാസനാണ് നടപടി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പാര്‍ട്ടി ഇതുവരെ നടപടി പരസ്യപ്പെടുത്തിയിട്ടില്ല.
2019-11-12

