തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്ത് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി പോലീസ്. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങള്‍ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നവമാധ്യമങ്ങള്‍ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതരെ സമര്‍പ്പിച്ച ഹര്‍ജികളിന്മേലുള്ള വിധിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. രാവിലെ 10.30നാണ് വിധി പ്രസ്താവം ആരംഭിക്കുകയെന്നാണ് വിവരം.

