തിരുവനന്തപുരം: ശബരിമല വിധി പുനപരിശോധിക്കാന്‍ ഏഴംഗ ഭരണഘടനാബെഞ്ചിനു വിട്ട സുപ്രീംകോടതിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശബരിമല സംബന്ധിച്ചു നേരത്തെ പുറപ്പെടുവിച്ച വിധി ലിംഗഭേദമെന്യേ വിശ്വാസികളിലുണ്ടാക്കിയ വേദനയും ആശങ്കകളും സുപ്രീം കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നു അനുമാനിക്കാവുന്ന സാഹചര്യമാണ്. അന്തിമ വിധി ഇക്കാര്യത്തില്‍ ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാരാണ് ഇനി പക്വതയോടും ജാഗ്രതയോടെയുമുള്ള നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2019-11-15

