കൊച്ചി: വിവാഹ മുഹൂര്‍ത്തങ്ങള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ആഘോഷമാക്കാനായി മാള്‍ ഒഫ് ജോയിയില്‍ ഒമ്പത് ആഴ്ചകള്‍ നീളുന്ന വിവാഹ് ഉത്സവ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. സ്വിഫ്റ്റ് കാറുകള്‍, സ്വര്‍ണ നാണയങ്ങള്‍, ഹോം അപ്‌ളയന്‍സസ്, സ്മാര്‍ട് ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ തുടങ്ങി ഒരു കോടി രൂപയുടെ സമ്മാനങ്ങളാണ് വിവാഹ് ഉത്സവിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

വിവാഹത്തിന് ആവശ്യമായ പൊന്ന്, പട്ട്, ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ, ഫുട്‌വെയറുകള്‍, കോസ്‌മെറ്രിക്‌സ്, ബ്രാന്‍ഡഡ് വാച്ചുകള്‍ തുടങ്ങിയവ ഒരു കുടക്കീഴിലായി അണിനിരത്തിയിട്ടുണ്ട്. മാള്‍ ഒഫ് ജോയിയിലെ ജോളി സില്‍ക്‌സില്‍ മെന്‍സ്, ലേഡീസ്, കിഡ്‌സ് വെയറുകളുടെ വിശാലമായ കളക്ഷനുകളാണുള്ളത്. വെഡിംഗ് കളക്ഷനുകള്‍, ഡിസൈനര്‍ സാരികള്‍, ലെഹങ്ക ചോളികള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍, ഫോര്‍മല്‍ ഡ്രസ് മെറ്റീരിയലുകള്‍, ഡെയ്‌ലി വെയറുകള്‍ തുടങ്ങി ഏത് അവസരത്തിനും ഇണങ്ങുന്ന വസ്ത്ര വൈവിദ്ധ്യങ്ങളുമുണ്ട്.

കാഞ്ചീപുരം, വൈദേഹിപ്പട്ട്, സന്‍സ്‌കാര്‍, ചിത്രാംഗദ, ഡിസൈനര്‍ ബ്രൈഡല്‍ കളക്ഷന്‍, കോട്ടണ്‍ സാരികള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മറ്റൊരു സവിശേഷത. ഓരോ വിവാഹത്തിനും ആവശ്യമായതെല്ലാം ഏവരുടെയും ബഡ്ജറ്റിന് ഇണങ്ങും വിധം ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് വിവാഹ് ഉഉത്സവിലൂടെയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *