ഡൽഹി: ഫീസ് വര്‍ധനയ്ക്കെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജെഎന്‍യു വിദ്യാര്‍ഥി യൂണി‍യന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാര്‍ലമെന്‍റ് മാര്‍ച്ച് പൊലീസ് തടഞ്ഞു. ക്യാമ്പസിന്‍റെ പ്രധാനഗേറ്റിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ വിദ്യാര്‍ഥികൾ ശ്രമിച്ചതിനെ തുടർന്ന് സംഘർഷമുണ്ടായി. തുടർന്ന് വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളടക്കം 58 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രതിഷേധവുമായി മറ്റു വിദ്യാര്‍ഥികള്‍ ഗേറ്റിന് സമീപം തുടരുകയാണ്. ഡൽഹി പൊലീസ് ക്യാംപസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *