ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. സുദർശൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസയച്ചത്.

ഇതിനിടെ ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടിയിൽ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ നിരാഹരം സമരം തുടങ്ങി. ക്യാംപസിന്‍റെ പ്രധാന കവാടത്തിന് മുന്നിലാണ് നിരാഹാര സമരം.

Leave a Reply

Your email address will not be published. Required fields are marked *