മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങി ശിവസേന. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലര്‍ത്തുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 50: 50 ശതമാനം ഫോര്‍മുലയില്‍ പദവികള്‍ നല്‍കാന്‍ തയാറാണെങ്കില്‍ ബി.ജെ.പിയുമായി വീണ്ടും സഖ്യം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സന്തോഷമേയുള്ളൂ എന്നാണ് ശിവസേനാ വൃത്തങ്ങള്‍ രഹസ്യമായി പറയുന്നത്. തങ്ങളെ തഴഞ്ഞ് എന്‍.സി.പിയുമായി ബി.ജെ.പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ശിവസേന ചുവടുമാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *