കോഴിക്കോട് : മാവോയിസ്റ്റുകള്‍ കേരളം താവളമാക്കുന്നതിന് പിന്നില്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആദിവാസികള്‍ ഉള്‍പ്പെടെുള്ള സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ഉള്ളവരെയും ദാരിദ്രവും പശ്ചാത്തലാക്കി പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കി മാറ്റാന്‍ കേരളത്തെ ഉപയോഗിക്കുന്നത് ഈ അജണ്ടയിലാണെന്ന് അദ്ദേഹം പറയുന്നു. ദേശാഭിമാനിയില്‍ എഴുതിയ ‘മാവോയിസ്റ്റ് വഴി തെറ്റ്’ എന്ന ലേഖനത്തിലാണ് കോടിയേരി പ്രസ്താവന നടത്തിയിരിക്കുന്നത്.
മാവോവാദികളോടുള്ള സി.പി.എമ്മിന്റെ സമീപനം എന്ത്, മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സര്‍ക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണോ തുടങ്ങിയ വിഷയങ്ങളാണ് ലേഖനത്തില്‍ കോടിയേരി പരാമര്‍ശിക്കുന്നത്.

