തിരുവനന്തപുരം: വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ സി .ബി. ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ പരിഹരിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് നീതി നടപ്പാക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം മതിയാവില്ല. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോഴും സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെട്ടത്. സി.പി .എമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബോധ്യമായത് കൊണ്ടണോ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
2019-11-22
