സമൂഹമാധ്യമത്തിലൂടെ തന്നെ തെറിവിളിച്ച ആരാധകന് അതേ ഭാഷയില്‍ മറുപടി നല്‍കി ഷെയിന്‍ നിഗം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെത്തി തെറിവിളിച്ച യുവാവിനാണ് ഷെയിന്‍ നിഗം ചുട്ടമറുപടി കൊടുത്തിരിക്കുന്നത്. മര്യാദയ്ക്ക് കമന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷെയിന്‍ ആരാധകന് താക്കീത് നല്‍കിയത് എന്നാല്‍ പ്രകോപനപരമായ രീതിയില്‍ തിരിച്ചു പ്രതികരണം എത്തിയതോടെ താരം തിരിച്ചും തെറിവിളിക്കുകയായിരുന്നു എന്നാൽ .ഷെയിന്‍ താങ്കളൊരു കഴിവുള്ള താരമാണെന്നും സ്വന്തം വില കൊണ്ട് കളയല്ലെന്നും ആരാധകര്‍ ഇതിന് മറുപടി നല്‍കുന്നത്. പൃഥ്വിരാജിനെ പോലെയുള്ള താരങ്ങള്‍ ഇതിന് അപ്പുറം സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ സഹിച്ചിട്ടുണ്ടെന്നും ഇതിനു താങ്കൾ സിനിമയിലൂടെ മറുപടി നല്‍കണമെന്നും മറ്റൊരു ആരാധകന്‍ പറയുന്നു.

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിച്ചു നില്‍ക്കുന്ന സമയത്താണ് നടനെ വിവാദത്തിലാഴ്‌ത്തുന്ന അടുത്ത പ്രശ്‌നം.ഉയര്ന്ന് വന്നിരിക്കുന്നത്.എന്നാല്‍ തനിക്കെതിരെ ചെറിയകാര്യങ്ങള്‍ക്ക് പോലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് സംവിധായകനെന്ന് ഷെയ്ന്‍ ഇപ്പോള്‍ ആരോപിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഡേറ്റ് കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ കാണുന്നതെന്നും ഈ സിനിമ കഴിഞ്ഞ് കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതായും താരം ഫേസ്‌ബുക്കില്‍ കുറിക്കുന്നു. വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ നിരന്തരം ഭീഷണി മുഴക്കി. അമ്മയോട് പോലും ഫോണില്‍ വിളിച്ച്‌ ഭീഷണി സ്വരത്തില്‍ സംസാരിച്ചിട്ടും നിര്‍മ്മാതാക്കളുടെ മീറ്റിങ്ങില്‍ താന്‍ സംസാരിച്ചില്ലെന്നും ഷെയിന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *