ഹാരാഷ്ട്രയില്‍ ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണെന്ന്‌ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. തീരുമാനത്തിന് പാര്‍ടിയുടെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് പിന്തുണ നല്‍കുന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. പാര്‍ട്ടി ഈ തീരുമാനത്തെ പിന്തണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *