തീര്‍ത്ഥാടനകാലത്തെ സംഘര്‍ഷഭരിതമാക്കാനും ആക്ഷേപിക്കാനും ശ്രമമെന്ന് കടകംപള്ളി

ശബരിമല തീര്‍ത്ഥാടന കാലത്ത് സംസ്ഥാനത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനും തീര്‍ത്ഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് നടക്കുന്നതെന്ന് കരുതേണ്ടി വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതും പിന്നാലെ ബിന്ദു അമ്മിണിക്ക് നേരെയുള്ള കയ്യേറ്റവും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്ത് സംസ്ഥാനത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനും തീര്‍ത്ഥാടന കാലത്തെ ആക്ഷേപിക്കാനുമുള്ള പുറപ്പാടാണ് നടത്തുന്നതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്, എന്നാല്‍ 2019ലെ വിധിയില്‍ അവ്യക്തതയുണ്ടെന്നും അത് മാറേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേത് ക്രമസമാധാന പ്രശ്‌നമാക്കി വളര്‍ത്താനുള്ള ശ്രമങ്ങളുണ്ടെന്ന് ഇന്ന് രാവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *