മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ 15 ദിവസത്തെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. വിശ്വാസവോട്ടെടുപ്പ് രഹസ്യ ബാലറ്റിലായിരിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *